ബംഗളൂരു: ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടം. മലയാളി യുവാവിന് ദാരുണാന്ത്യം. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ 29 കാരനായ സി.ജി അഖിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്ന അഖിലും ഭാര്യ സുമയും ബംഗളൂരുവിൽ ജലഹള്ളിയിലാണ് താമസിച്ചിരുന്നത്.സമീപത്തെ സ്വകാര്യ കോളജിൽ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമക്കും പരിക്കുണ്ട്. പിതാവ്: സി.എസ്. ഗജേന്ദ്രപ്രസാദ്. മാതാവ്: സുതലകുമാരി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!