സൗജന്യ മൊബൈൽ റീച്ചാർജ്; ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പിലാകല്ലേ; മെസ്സേജ് വ്യാജമെന്ന് ഫാക്ട് ചെക്ക്
ഡൽഹി: പുതുവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റീച്ചാര്‍ജ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക എന്ന് ആഹ്വാനം ചെയ്യുന്ന ലിങ്കും ഇതോടൊപ്പമുണ്ട്. ഇതിൽ എന്തെങ്കിലും…
സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം; ഡോക്ടറെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ഉത്ര കൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.…
ഇൻഫോസിസ് ക്യാമ്പസിൽ പുലിയിറങ്ങി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
മൈസൂർ: പ്രമുഖ ഐടി കമ്പനിയായ മൈസൂർ ഇൻഫോസിസ് ക്യാമ്പസിൽ പുലി. ക്യാമ്പസിൽ പുലിയെത്തിയ വിവരമറിഞ്ഞതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ് കമ്പനി. ഇന്ന് പുലർച്ചെയാണ് ക്യാമ്പസിൽ പുലിയെ കണ്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിൽ പുലിയുള്ളതായി കണ്ടത്.…
കലക്ടറേറ്റിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആത്മഹത്യാശ്രമം നടത്തിയത് ഭൂമിപ്രശ്നത്തിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്
കൽപറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ കഴിഞ്ഞ ഒമ്പത് വർഷമായി സമരം ചെയ്യുന്നയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം…
ബി.കോം വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി; സതീഷിന് വധശിക്ഷ വിധിച്ച് കോടതി
ചെന്നൈ: ബി.കോം വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ചെന്നൈ ആദമ്പാക്കം സ്വദേശി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 13നാണ് സതീഷ് തന്റെ അയൽവാസിയായ ബി.കോം മൂന്നാംവർഷ വിദ്യാർഥിനി…
വല്ലപ്പുഴയിൽ നിന്നും 15 വയസുകാരിയെ കാണാതായി; റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
പാലക്കാട്: വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി. ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത്. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പട്ടാമ്പി…
കണ്ണൂർ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് സിപിഎം നേതാക്കൾ; പി.പി ദിവ്യയും ചടങ്ങിനെത്തി
കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് സിപിഎം നേതാക്കൾ. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ജയരാജൻ എന്നിവരാണ് കൊലക്കേസ് പ്രതിയുടെ ഗ്രഹപ്രവേശത്തിന് എത്തിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി…
കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് എല്ലാ ദിവസവും രാവിലെ 8.30 ന്, ടിക്കറ്റ് നിരക്ക് 911 രൂപ
കോഴിക്കോട്: നവകേരള ബസ് നാളെ മുതൽ വീണ്ടും സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. രാവിലെ 8.30 ന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ…
കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം, സംഭവ സ്ഥലത്ത് കോളേജ് ഉടമയുടെ മൊബൈൽ ഫോണും കാറും കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെ…
നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി, ലിറ്ററിന് മൂന്നര രൂപയോളം കൂടും
മാഹി: കാശ് ലാഭിച്ച് പെട്രോളും ഡീസലുമടിക്കാൻ ഇനി മാഹിയിലോട്ട് പോകേണ്ട. പുതുവർഷത്തിൽ ഇന്ധന വില ഉയർത്താൻ ഒരുങ്ങുകയാണ് പുതുച്ചേരി. ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ.…