സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു
നന്മണ്ട : ചൊവ്വാഴ്ച രാവിലെ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാഫാത്തിമ (17) മരണപ്പെട്ടു, ശിവപുരം ഗവൺമെന്റ് HSS +1 വിദ്യാർത്ഥിനി ആയിരുന്നു,
കൊടും ക്രൂരതയിൽ ജീവൻപൊലിഞ്ഞവർക്ക് ജന്മനാടിന്റെ യാത്രാമൊഴി; ഫർസാനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
തിരുവനന്തപുരം: അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും ജന്മനാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേർ വീടുകളിലേക്ക് എത്തി.അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ…
ഇരുപത്തിമൂന്നുകാരൻ കാമുകിയെ കൊലപ്പെടുത്തിയത് മൃഗീയമായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) തന്റെ കാമുകിയെ കൊലപ്പെടുത്തിയത് മൃഗീയമായി. ഫർസാനയുടെ മുഖം വികൃതമായ നിലയിലായിരുന്നു. യുവതിയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. സ്വന്തം വീട്ടിലെത്തിച്ചായിരുന്നു യുവതിയെ അഫാൻ കൊലപ്പെടുത്തിയത്. സ്കൂൾ പഠനകാലം മുതൽക്കേ അഫാനും…
മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു; ആരോഗ്യനില അതീവ ഗുരുതരം
മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ (40) യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തര മണിയോടെയാണ് സംഭവം. കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഇവരുടെ…
കൃത്യം ചെയ്തത് ഒറ്റയ്ക്ക്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതി 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാൻ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും,…
മാവൂരിൽ തീപിടുത്തം; അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് മാവൂരിൽ തീപിടുത്തം. താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനുമാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തീ പിടിച്ചത്. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപമാണ് തീപടർന്നത്. ഉടൻ തന്നെ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു. കനത്ത…
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ദുരൂഹത അകലുന്നില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ ഇരുപത്തിമൂന്നുകാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. സ്വന്തം മുത്തശ്ശിയെയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) ആദ്യം കൊലപ്പെടുത്തിയത്. ഇതിന് ശേഷം തന്റെ മറ്റ് മൂന്നു ബന്ധുക്കളെ കൂടി കൊലപ്പെടുത്തിയ ശേഷമാണ് കാമുകിയെ കൊന്നത്. തന്റെ പ്രണയത്തെ എതിർത്തതിനാലാണ്…
കൊല്ലപ്പെട്ട അഞ്ചുപേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടത്തും
തിരുവനന്തപുരം: കാമുകിയും സ്വന്തം സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലക്ക് പിന്നാലെ താൻ വിഷം കഴിച്ചെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.…
യുവതിയെ കാണാതായിട്ട് രണ്ട്‍ ദിവസം, പെണ്‍കുട്ടിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് സമീപവാസികൾ; വെഞ്ഞാറമൂട് കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്. രണ്ട് മണിക്കൂറിനിടെയാണ് ഇയാൾ മൂന്നു വീടുകളിലായി ആറുപേരെ ആക്രമിച്ചത്. കൊല്ലപ്പെട്ട…
അരുംകൊലകൾക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന വാദം അംഗീകരിക്കാതെ നാട്ടുകാർ
തിരുവനന്തപുരം: പതിമൂന്ന് വയസുള്ള അനിയന്റെ ജീവനെടുക്കും മുൻപ് പ്രതി അഫാൻ അനിയന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നൽകിയെന്ന് നാട്ടുകാർ പറഞ്ഞു. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ അഹസാന് വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്…