തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) തന്റെ കാമുകിയെ കൊലപ്പെടുത്തിയത് മൃ​ഗീയമായി. ഫർസാനയുടെ മുഖം വികൃതമായ നിലയിലായിരുന്നു. യുവതിയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. സ്വന്തം വീട്ടിലെത്തിച്ചായിരുന്നു യുവതിയെ അഫാൻ കൊലപ്പെടുത്തിയത്. സ്കൂൾ പഠനകാലം മുതൽക്കേ അഫാനും ഫർസാനയും സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും പ്രണയം അതീവ ര​ഹസ്യമായിരുന്നു.വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനിയാണ് ഫർസാന. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്. എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. ഫർസാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാൽ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു. അധികമാർക്കും ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാൽ ഈ ബന്ധം അറിഞ്ഞ ലത്തീഫ്,​ അഫാന്റെ വീട്ടിലറിയിച്ചു. ഇതിന്റെ വെെരാഗ്യത്തിലാകാം ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ലത്തീഫിനെയും മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വെെകിട്ട് നാല് മണിക്ക് ഫർസാനയും പ്രതിയും ഒരുമിച്ച് ബെെക്കിൽ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.പിതൃമാതാവായ സൽമ ബീവിയെ ചുമരിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്‌ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തന്റെ പ്രണയത്തെ എതിർത്തതിനാലാണ് ബന്ധുക്കളെ കൊലപ്പെടുത്തിയത് എന്നാണ് അഫാൻ കൊടും ക്രൂരത ചെയ്തത് എന്നാണ് പറയപ്പെടുന്നത്. കാമുകി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയുടെ വീട്ടിൽ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അഫാന്റെ കൂടെപോയി എന്നാണ് വീട്ടുകാർ പറയുന്നത്. യുവാവിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!