മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ (40) യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തര മണിയോടെയാണ് സംഭവം. കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികളും വ്യാപാരികളുമാണ് ആശുപത്രിയിൽ എത്തിച്ചത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കൈ പൂർണ്ണമായും അറ്റ നിലയിലായിരുന്നു. പുഷ്പയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ റൈസ് മില്ലിൽ ജോലി ചെയ്യുകയായിരുന്നു പുഷ്പ.