തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്. രണ്ട് മണിക്കൂറിനിടെയാണ് ഇയാൾ മൂന്നു വീടുകളിലായി ആറുപേരെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നുനാട്ടുകാർ പറയുന്നത്.അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വിവരങ്ങളില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷിക്കുകയാണ്. ഈ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് സമീപവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് തന്നെയുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് വിവരം. രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഈ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കൊല്ലത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.അരുംകൊലയ്ക്ക് ശേഷം താൻ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. അഫാൻ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. പിതാവിനൊപ്പം വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാൻസർ ബാധിതയായിരുന്നു. അഫാന്റെ സഹോദരൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!