അഫാന്റെ കുടുംബത്തിന് കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ കടബാധ്യതയെന്ന പ്രതി അഫാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുടുംബത്തിന്‍റെ കട ബാധ്യത എത്രമാത്രം ഉണ്ടെന്ന് കണ്ടെത്താനൊരുങ്ങി അന്വേഷണ സംഘം. കുടുംബത്തിന് കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി…

നായക്കുരണക്കായ ദേഹത്തു വീണ് പത്താം ക്ലാസുകാരിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ; പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിൽ സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പത്താം ക്ലാസുകാരിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായക്കുരണക്കായ കൊണ്ടുവന്നതെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക്…

കൊലപാതകങ്ങൾക്കിടയിലും അഫാൻ 40000 രൂപ കടം വീട്ടി; അമ്മുമ്മയെ കൊലപ്പെടുത്തിയ ശേഷം മാല പണയം വച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഉറ്റബന്ധുക്കളെയും കാമുകിയെയും അടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയായ പ്രതി അഫാൻ കൊലപാതകങ്ങൾക്കിടയിലും കടം വീട്ടാൻ ശ്രമിച്ചെന്ന് പോലീസ്. അഫാന്‍ അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാൻ ഉപയോഗിച്ചുവെന്നാണ് പോലീസ്…

പത്ത് വയസുകാരി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ആദ്യം കണ്ടത് മുത്തച്ഛൻ

തിരുവനന്തപുരം: വെള്ളനാട്ട് പത്ത് വയസ്സുകാരിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളിക്കുന്നതിനിടെ സഹോദരിയുമായി വഴക്കിട്ട് പിണങ്ങി പോയ പെൺകുട്ടിയെ പിന്നീട് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കാണാനായത്. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ദിൽഷിതയും അനുജത്തിയും…

സമരത്തിൽ പങ്കെടുത്തവർക്ക് പോലീസിന്റെ നോട്ടീസ്; 48 മണിക്കൂറിനകം സ്റ്റേഷനിൽ ഹാജരാകണം

ആശാ ആശാവർക്കർമാരുടെ സമരം 17 ആം ദിവസത്തിലേയ്ക്ക് കടന്നിരിക്കുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ ആശാവർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്ത പതിനാല് പേർക്ക് നോട്ടീസ് അയച്ച് പൊലീസ്. ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര തുടങ്ങിയവരോട് 48 മണിക്കൂറിനകം കന്റോൺമെന്റ് പൊലീസ്…

വേനൽ മഴ എത്തും; 28-ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസം നൽകാൻ വേനൽ മഴയെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 28-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട…

ഷെമീനയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഡികെ മുരളി എംഎൽഎ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരെ അരുംകൊല ചെയ്ത പ്രതി അഫാ​ന്റെ ഉമ്മ ഷെമീനയെ ഡികെ മുരളി എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചികിത്സയിലുള്ള ഷെമീനയെ കണ്ടുവെന്നും കണ്ണ് തുറന്നുവെന്നും എംഎൽഎ പറഞ്ഞു. ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കൾ എന്ന് പറയുന്നുണ്ടെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് അറിയിച്ചു.പ്രതി…

കാമുകനിൽ നിന്നും തട്ടിയെടുത്തത് നാലു ലക്ഷം രൂപ; കൊച്ചിയിൽ യുവതി അറസ്റ്റിൽ

കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ൽനി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവതി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ്…

കൂട്ടക്കൊലപാതകങ്ങൾക്കിടയിലും സാധാരണ പോലെ പെരുമാറ്റം; വെഞ്ഞാറമൂട്ടിലെ അഫാന്റെ മനോനിലയിൽ അമ്പരന്ന് പൊലീസ് ഉദ്യോ​ഗസ്ഥരും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. കേസിൽ ഒരു പ്രതി മാത്രമേയുള്ളൂ എന്ന നി​ഗമനത്തിലാണ് പൊലീസ്. എന്നാൽ പ്രതിയായ അഫാന്റെ മാനസിക നിലയാണ് പൊലീസിനെ കുഴയ്ക്കുന്നത്. മണിക്കൂറുകളെടുത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടും പ്രതിക്ക് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല. കൊലപാതകങ്ങളുടെ ഇടവേളകളിൽ അഫാൻ…

കുറ്റ്യാടി സ്വദേശിനിയായ വിദ്യാർത്ഥിനി ജർമ്മനിയിൽ മരിച്ച നിലയിൽ; ഡോണ ജർമ്മനിയിലെത്തിയത് രണ്ടു വർഷം മുമ്പ്

ബർലിൻ: മലയാളി വിദ്യാർത്ഥിനിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകൾ ഡോണയാണ് മരിച്ചത്. ജർമ്മനിയിലെ ന്യൂറംബർഗിലുള്ള താമസ സ്ഥലത്താണ് ഇരുപത്തഞ്ചുകാരിയായ ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയത്.വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ…

error: Content is protected !!