കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ൽനി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവതി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്. യുവാവുമായി പ്ര​ണ​യ​ബന്ധം സ്ഥാപിച്ച യുവതി താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് യുവാവിനെ അറിയിക്കുകയായിരുന്നു. പിന്നീട് യുവാവിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​നു​വ​രി ഒ​മ്പ​തി​ന് യു​വാ​വിൻറെ അ​ച്ഛ​ൻ ഒ​പ്പി​ട്ട ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് നാ​ലു ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചു.ജ​നു​വ​രി 28ന് ​പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​ത്തു ല​ക്ഷം രൂ​പ കൂ​ടി ത​ന്നി​ല്ലെ​ങ്കി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​വാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു കേ​സു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ണ്ടെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!