തിരുവനന്തപുരം: വെള്ളനാട്ട് പത്ത് വയസ്സുകാരിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളിക്കുന്നതിനിടെ സഹോദരിയുമായി വഴക്കിട്ട് പിണങ്ങി പോയ പെൺകുട്ടിയെ പിന്നീട് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കാണാനായത്. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ദിൽഷിതയും അനുജത്തിയും പെൻസിലിനെ ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് ദിൽഷിത ശുചിമുറിയിൽ കയറി വാതിലടയ്ക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ മുത്തച്ഛൻ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു എങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മയും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങൾ കാരണം കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞ് കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!