തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഉറ്റബന്ധുക്കളെയും കാമുകിയെയും അടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയായ പ്രതി അഫാൻ കൊലപാതകങ്ങൾക്കിടയിലും കടം വീട്ടാൻ ശ്രമിച്ചെന്ന് പോലീസ്. അഫാന്‍ അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാൻ ഉപയോഗിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേയ്ക്ക് ഇട്ട് അഫാന്‍ കടം വീട്ടിയെന്നാണ് പോലീസ് പറയുന്നത്.ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എന് പുരത്തുള്ള പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതെന്നും പോലീസ് പറഞ്ഞു. അഫാന്‍റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫാന്‍റെ മൊഴിയെടുത്ത് വിവരങ്ങള്‍ സ്ഥിരീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പോലീസ് പറയുന്നത്.തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് അഫാന്‍ കൊലപ്പെടുത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!