Month: August 2025

യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണൂർ: പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിൽ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മുപ്പത്തൊൻപതുകാരിയായ പ്രവീണയെ വീട്ടിലെത്തിയ പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ…

.എം കെ. മുനീർ എം.എൽ.എയുടെ ഗ്രാമയാത്ര : നരിക്കുനിയിൽ പ്രൗഢമായ തുടക്കം

;നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദ്ദേശിക്കുന്നതിനനായി എം.എൽ.എ. ഡോ.എം.കെ. മുനീർ നടത്തുന്ന ‘ഗ്രാമയാത്ര’യ്ക്ക് നരിക്കുനിയിൽ പ്രൗഢമായ തുടക്കം. പഞ്ചായത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായി ഗ്രാമയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനസഭ’യിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എം.എൽ.എ.യും ഉദ്യോഗസ്ഥരും…

എളേറ്റിൽ വട്ടോളിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

എളേറ്റിൽ വട്ടോളി പാലങ്ങാട് റോഡിൽ പെട്രോൾ പമ്പിന് സമീപം എളേറ്റിൽ ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താനബസ് മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി *EH ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ട്* ഇന്നത്തെ ബസ് അപകടത്തെ തുടർന്ന് 25 പേരെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.…

ഈ മാസം 26 മുതൽ ഓണക്കിറ്റ് വിതരണം ; കിറ്റിൽ 14 ഇന സാധനങ്ങൾ, കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും.…

പുതിയോട്ടിൽ മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു

നരിക്കുനി കാരുകുളങ്ങര പുതിയോട്ടിൽ മുഹമ്മദ് മുസ്‌ലിയാർ(62) മരണപ്പെട്ടു. പരേതനായ പുതിയോട്ടിൽ ആലി, ഇമ്പിച്ചി പാത്തുമ്മ എന്നിവരുടെ മകൻ.മയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 8:30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും.ഭാര്യ ജമീല , മക്കൾ ആരിഫ്, ഹാജറ, മരുമകൻ ഫസലുറഹ്മാൻ.സഹോദരങ്ങൾ നൂറുദ്ദീൻ,…

പെറ്റ് ഷോപ്പ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

കുന്ദമംഗലം | പെറ്റ് ഷോപ്പ് തൊഴിൽ മേഖലയെ സംരക്ഷിക്കുനതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന്അക്വാറിയം പെറ്റ് ഷോപ്പ് അസോസിയേഷൻ (എപി എസ് എ) ജില്ലാ കൺവെൻഷൻ ആവിശ്യപ്പെട്ടു . ഡ്രഗ്സ്സിൽ നിന്നും പെറ്റ്സിലേക്ക് എന്ന സന്ദേശം ഉയർത്തി വിദ്യാലയങ്ങൾക്ക് നൽകുന്ന അലങ്കാര മത്സ്യങ്ങളുടെ…

അബ്ദുറഹിമാൻ മരണപ്പെട്ടു

നരിക്കുനി പുതിയാടത്തിൽ പുല്ലാളൂർ തച്ചൂർ താഴം ചൊവ്വഞ്ചേരി കൂടത്തൂർ മീത്തൽ താമസിക്കും അബ്ദുറഹിമാൻ(65) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 10 മണിക്ക് പുല്ലാളൂർ പരപ്പാറ ജുമാമസ്ജിദിൽ നടക്കും കെ എം ബഷീർ : റഫീഖ് :ഫൈസൽ എന്നിവരുടെ പിതാവാണ്

നിരവധി ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം: മലയാളികൾക്ക് നിരവധി ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 63 വയസായിരുന്നു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി…

ഒത്തൊരുമയുടെ അഞ്ചുവർഷ പൂർത്തീകരണത്തിലേക്ക് അടുത്ത് നരിക്കുനി ഗ്രാമ പഞ്ചായത്ത്

നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളിലും ജനോപകാര പ്രവർത്തനങ്ങളിലും മാതൃക കാട്ടി സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയുള്ള മുന്നേറ്റം അഞ്ചാം വർഷത്തിലേക്ക് അടുത്തിരിക്കുകയാണ്, മുൻകാലങ്ങളിൽ ഇല്ലാത്ത തരത്തിൽ ഗ്രാമപഞ്ചായത്തിൽ എത്തുന്ന ഏതൊരാൾക്കും അവർക്ക് സഹായഹസ്തവുമായി എത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സേവനം കൂടുതൽ തിളക്കമുള്ളതാക്കുന്നു…

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍(30) ആണ് മരിച്ചത്.ഇയാൾ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലോഡ്ജിൽ മുറിയെടുത്ത് ചെക്ക്ഔട്ട് ആവാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാർ റൂമിൽ…

error: Content is protected !!