നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളിലും ജനോപകാര പ്രവർത്തനങ്ങളിലും മാതൃക കാട്ടി സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയുള്ള മുന്നേറ്റം അഞ്ചാം വർഷത്തിലേക്ക് അടുത്തിരിക്കുകയാണ്, മുൻകാലങ്ങളിൽ ഇല്ലാത്ത തരത്തിൽ ഗ്രാമപഞ്ചായത്തിൽ എത്തുന്ന ഏതൊരാൾക്കും അവർക്ക് സഹായഹസ്തവുമായി എത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സേവനം കൂടുതൽ തിളക്കമുള്ളതാക്കുന്നു , ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ 15 ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തകസമിതിയിലൂടെ ചർച്ചചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്, ഓരോ വാർഡിലും നടത്തേണ്ട വികസന പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയെ അറിയിക്കുകയും അത് സർക്കാർ ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്, അതുകൊണ്ടുതന്നെയാണ് അഞ്ചാം വർഷത്തിലേക്ക് അടുക്കുമ്പോഴും ഈ ഭരണസമിതിക്ക് പൊതുസമൂഹത്തിനിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്, ഭരണ സമിതിക്കെതിരെ ഈ കാലയളവിൽ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് ഈ ഭരണസമിതിയുടെ പ്രത്യേകത, 15 ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒത്തൊരുമയോടെ നിൽക്കുകയും വികസന കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യുന്നതിനാലാണ് നരിക്കുനി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾ ഈ ഭരണസമിതിയെ നെഞ്ചിലേറ്റുന്നത്, അതേസമയം അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നിരിക്കുനിയിലെ വികസന നേട്ടങ്ങളെ തകർക്കാനും ഭരണം കൈക്കലാക്കാനും ചില അധികാരമോഹികൾ പ്രതിഷേധ സമരങ്ങളും, വ്യാജ പ്രചരണങ്ങളും നടത്തുന്നത് സ്വാഭാവികമാണ് , അത് നരിക്കുനിയുടെ മണ്ണിൽ ഇനി വിലപോകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!