കോട്ടയം: മലയാളികൾക്ക് നിരവധി ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 63 വയസായിരുന്നു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍.1994 ല്‍ പുറത്തിറങ്ങി ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്. ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍, ഓട്ടോബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്‌സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാനചിത്രം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!