ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍(30) ആണ് മരിച്ചത്.ഇയാൾ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലോഡ്ജിൽ മുറിയെടുത്ത് ചെക്ക്ഔട്ട് ആവാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാർ റൂമിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ലോഡ്ജ് ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് മഡിവാള പോലീസ് സംഭവസ്ഥലത്തെത്തുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!