എളേറ്റിൽ വട്ടോളി പാലങ്ങാട് റോഡിൽ പെട്രോൾ പമ്പിന് സമീപം എളേറ്റിൽ ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താനബസ് മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി *EH ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ട്* ഇന്നത്തെ ബസ് അപകടത്തെ തുടർന്ന് 25 പേരെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്. അതിൽ 5 പേരെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും 20 പേർക്ക് ഇവിടെ ഹോസ്പിറ്റലിൽ ചികിത്സ നൽകുകയുമാണ് ചെയ്തത്. മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്ത രോഗികളെ സ്കാനിങ്ങിനും മറ്റും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടിക്ക് ചിലപ്പോൾ സർജറി വേണ്ടി വരുമെന്നാണ് വിവരം ലഭിച്ചത്. EH ഹോസ്പിറ്റലിൽ 5 പേർ ചികിത്സയിൽ തുടരുന്നു. അപകടം നടന്നത് അറിഞ്ഞ ഉടനെ സേവന സന്നദ്ധരായി നൂറുകണക്കിന് ആളുകളാണ് ഹോസ്പിറ്റലിൽ ഓടിയെത്തിയത് . 5 സന്നദ്ധ സംഘടനകളുടെ ആംബുലൻസ് സർവ്വീസുകൾ പറന്നെത്തി. 6 ഡോക്ടർമാർ എമർജൻസി വിഭാഗത്തിൽ തികഞ്ഞ സേവനം നൽകി.