തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും.ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും മന്ത്രി പറഞ്ഞു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും.അതേസമയം, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന സപ്ലൈകോ, അവരുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഈ ഓണക്കാലം ലക്ഷ്യമിട്ടാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എറണാകുളം ബോൾഗാട്ടി പാലസ് ലേക്‌സൈഡ് ഹാളിൽ നടന്ന ചടങ്ങിൽ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. നടി റിമ കല്ലിങ്കലിനു ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ടായിരുന്നു ആദ്യ വിൽപ്പന.ഈ ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പൊതുവിപണി വില കുറയ്ക്കാനും സപ്ലൈകോയുടെ ഇടപെടലിലൂടെ കഴിഞ്ഞു. കഴിഞ്ഞമാസം 168 കോടി വിറ്റുവരവ് ലഭിച്ചതും 32 ലക്ഷം ജനങ്ങൾ സപ്ലൈകോയുടെ സേവനം ഉപയോഗിച്ചതും സപ്ലൈകോയെ ജനം തുടർന്നും ആശ്രയിക്കുന്നതിന്റെ ലക്ഷണമാണ്. ഈ മാസം ഇതുവരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.പുതിയതായി പുറത്തിറക്കിയ ഉത്പന്നങ്ങളിൽ പ്രധാനപ്പെട്ടവ:പാലക്കാടൻ മട്ട അരി (വടി/ഉണ്ട): പാലക്കാടൻ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഈ അരി, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കും.പുട്ടുപൊടി, അപ്പം പൊടി: തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നുള്ള പച്ചരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഉത്പന്നങ്ങൾ, ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം വിപണി വിലയുടെ പകുതി നിരക്കിൽ ലഭ്യമാക്കും.പഞ്ചസാര: മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സംഭരിക്കുന്ന ശുദ്ധമായ പഞ്ചസാരയും ശബരി ബ്രാൻഡിൽ ലഭിക്കും.ഉപ്പ്: തൂത്തുക്കുടിയിലെ ഉപ്പളങ്ങളിൽനിന്ന് ശാസ്ത്രീയമായി അയോഡിൻ ചേർത്ത പൊടിയുപ്പും കല്ലുപ്പും വിപണിയിലെത്തും.പായസം മിക്‌സ്: സേമിയ, പാലട പായസം മിക്‌സുകൾ ഉയർന്ന ഗുണമേന്മയോടെ മിതമായ വിലയിൽ ലഭ്യമാക്കും.ശബരി ഉത്പന്നങ്ങളുടെ പുതിയ വില;കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്ക്.പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപ.20 രൂപ പരമാവധി വിൽപ്പന വിലയുള്ള കല്ലുപ്പ് 12 രൂപ. പൊടിയുപ്പ് 12.50 നും60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപ.സേമിയ/ പാലട പായസം മിക്സിന്‍റെ വില 200 ഗ്രാമിന് 42 രൂപ.സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കിയ പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ.ഉണ്ട അരി 506 രൂപ.പാലക്കാടൻ മട്ട വടിയരി 5 കിലോയ്ക്ക് 310രൂപ.ഉണ്ട അരി 262 രൂപ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!