Month: December 2024

റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു; റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും കൂട്ടി

കോഴിക്കോട് : സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള പഞ്ചസാരയുടെ വിലയിലാണ് കിലോ​ഗ്രാമിന് ആറ് രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുകിലോ​ഗ്രാം പഞ്ചസാരക്ക് 27 രൂപ നൽകണം. നേരത്തേ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്ക് 21 രൂപക്കായിരുന്നു ഒരുകിലോ​ഗ്രാം…

ഇരട്ടക്കൊലക്കേസിൽ പ്രതിയായ യുവാവ് ഗോവയിൽ മരണപ്പെട്ടു

കോഴിക്കോട് : പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫ് വധം, അബുദാബി ഇരട്ടക്കൊലക്കേസ് എന്നിവയിൽ പ്രതിയായ വല്ലപ്പുഴ കൈപ്പഞ്ചേരി ഫാസിലാണ് (33) ഗോവയിലെ ആശുപത്രിയിൽ മരിച്ചത്.വൃക്ക രോഗത്തിനു ചികിത്സയി ലായിരുന്നു എന്നാണ് ബന്ധുക്കൾ, നിലമ്പൂർ പൊലീസ് എന്നി : വർക്ക്…

എളേറ്റിൽ താറോൽ മുഹമ്മദ് അശ്റഫ് മരണപ്പെട്ടു

എളേറ്റിൽ വട്ടോളി തറോൽ പരേതനായ കണിയാറക്കൽ അലിക്കുട്ടിയുടെ മകൻ  കെ.മുഹമ്മദ്‌ അഷ്‌റഫ്‌ (52) നിര്യാതനായി.  ഭാര്യ: മുനീറ വാവാട്. മക്കൾ: ലുബൈന ഫെബിൻ, മുഹമ്മദ്‌ ശാമിൽ, മുഹമ്മദ്‌ സുഹൈൽ. സഹോദരങ്ങൾ: കെ. അസ്സയ്നാർ, കെ. ബഷീർ, നഫീസ കാക്കവയൽ, റംല. മയ്യിത്ത്…

തട്ടിയത് ഒന്നര ലക്ഷത്തോളം രൂപ; പണവുമായി മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷത്തോളം രൂപ. രസീതിൽ കൃത്രിമം കാണിച്ച് തട്ടിയ പണവുമായി മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ. ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് 35 കാരനായ സന്ദീപ് ടി ചന്ദ്രൻ ആണ് ഗുരുവായൂർ…

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; 2 എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെയും മൃതദേഹം…

വൈദ്യുതാഘാതമേറ്റു; റിയാദിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: താമസ സ്ഥലത്തെ വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റു. മലയാളി യുവാവിന് ദാരുണാന്ത്യം. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ആണ് സംഭവം. ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ 38 കാരനായ സുമേഷ് സുകുമാരൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നായിരുന്നു…

ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലി തര്‍ക്കം; 8 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട എട്ടോളം വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും…

ക്ലാസ്മുറിയിൽ വച്ച് പാമ്പ് കടിയേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസ്മുറിയിൽ വച്ച് ഏഴാം ക്ലാസ്സുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. ക്രിസ്തുമസ് ആഘോഷത്തിനിടയിലാരുന്നു സംഭവം. നെയ്യാറ്റിൻകര ചെങ്കൽ സ്‌കൂളിലെ വിദ്യാർത്ഥിയായ നേഹക്കാണ് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

രണ്ടാനമ്മയുടെ കൈകളാൽ ജീവൻ പൊലിഞ്ഞ ആറുവയസുകാരി; മുസ്കാന്റെ ഖബറടക്കം കഴിഞ്ഞു

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മയുടെ ക്രൂരതയിൽ മരണപ്പെട്ട ആറുവയസുകാരി മുസ്കാനെ ഖബറടക്കി.താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. കോതമം​ഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.സംസ്‌കാരച്ചടങ്ങിൽ…

കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

എളേറ്റിൽ വട്ടോളി തറോൽ അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു, പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയും ആയിരുന്നു , കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

error: Content is protected !!