തൃശ്ശൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷത്തോളം രൂപ. രസീതിൽ കൃത്രിമം കാണിച്ച് തട്ടിയ പണവുമായി മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ. ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് 35 കാരനായ സന്ദീപ് ടി ചന്ദ്രൻ ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പിടിയിലായത്. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.