റിയാദ്: താമസ സ്ഥലത്തെ വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റു. മലയാളി യുവാവിന് ദാരുണാന്ത്യം. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ആണ് സംഭവം. ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ 38 കാരനായ സുമേഷ് സുകുമാരൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.