കോഴിക്കോട് : പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫ് വധം, അബുദാബി ഇരട്ടക്കൊലക്കേസ് എന്നിവയിൽ പ്രതിയായ വല്ലപ്പുഴ കൈപ്പഞ്ചേരി ഫാസിലാണ് (33) ഗോവയിലെ ആശുപത്രിയിൽ മരിച്ചത്.വൃക്ക രോഗത്തിനു ചികിത്സയി ലായിരുന്നു എന്നാണ് ബന്ധുക്കൾ, നിലമ്പൂർ പൊലീസ് എന്നി : വർക്ക് ലഭിച്ച വിവരം.2020 ഒക്ടോബറിലാണ് ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നു തട്ടിക്കൊ ണ്ടുവന്ന് കൊലപ്പെടുത്തിയത്.2020 മാർച്ചിൽ പ്രവാസി വ്യവ സായി കുന്ദമംഗ:ലം ഈസ്‌റ്റ് മലമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ഡെൻസി എന്നിവർ കൊല്ലപ്പെട്ടു.ഷാബാ ഷരീഫ് വധം അന്വേഷണത്തിലാണ് ഇരട്ടക്കൊലപാ തകം വെളിച്ചത്തു വന്നത്.2 കേസുകളിലും മുഖ്യപ്രതി യായ ജയിലിൽ കഴിയുന്ന കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിൻ്റെ ബന്ധുവാണ് ഫാസിൽ ഇരട്ടക്കൊലക്കേസ് സി ബിഐയാണ് അന്വേഷിക്കുന്നത് . നിരവ ധി സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ച് പേരട ങ്ങുന്ന സംഘത്തിലെ മൂന്ന് പേരെ എറണാകുളത്തെ ഒളി ത്താവളത്തിൽ നിന്ന് പോലീസ് സംഘം പിടികൂടുമ്പോൾ ഫാസിലും ശമീമും തലനാരി ഴക്ക് രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം പോലീസിന് ഇവരെക്കുറിച്ച് യാതൊരു വി വരവും ലഭിച്ചിരുന്നില്ല.മൃതദേഹവുമായി ആംബുലൻസ് നിലമ്പൂർക്ക് പുറപ്പെട്ടതായി അറിയിപ്പ് കിട്ടിയെന്ന് ബന്ധു പറഞ്ഞു. ഫൈസലിൻ്റെ സുഹൃത്ത് കുന്നേക്കാടൻ ഷമീമിനെ കണ്ട ത്താനായിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!