തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കി
തിരുവനന്തപുരം: ടേക്ക് ഓഫിനു തൊട്ടുമുമ്പ് വിമാനത്തിൽ പക്ഷിയിടിച്ചു. ഇതെത്തുടർന്ന് തിരുവനന്തപുരം – ബെംഗളുരു വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടേക്ക് ഓഫിന് തൊട്ട് മുമ്പ് പക്ഷി ഇടിച്ചത്. തുടർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന്…
ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവം; ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസവകുപ്പ്
മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷക്കിടെ പ്ലസ് ടു വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തിൽ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മതിയായ കാരണം കൂടാതെ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞ ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി. പരീക്ഷാ കമ്മീഷണർ മാണിക്ക് രാജാണ്…
സൂരജ് വധക്കേസിൽ 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷ
കണ്ണൂർ: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ 8 പ്രതികൾക്ക് ജീവപര്യന്തം. ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പതിൽ 8 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9…
ബംഗാൾ സിപിഎമ്മിന്റെ ഡിസ്പ്ലേ ചിത്രത്തിൽ മാറ്റം വരുത്തി പാർട്ടി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സിപിഎമ്മിന്റെ ഡിസ്പ്ലേ ചിത്രം മാറ്റിയതിനെ തുടർന്ന് സമൂഹ മാധ്യമത്തിൽ പരിഹാസമുയർന്നു. മഞ്ഞ ചുറ്റികയും അരിവാളും പശ്ചാത്തലമാക്കി നീലാകാശവും വെളുത്ത മേഘങ്ങളും ചേർന്നതാണ് പുതിയ ഡിസ്പ്ലേ ചിത്രം. ചുവപ്പ് നിറം അപ്രത്യക്ഷമായി…
പണിയെല്ലാം വെടിപ്പായി ചെയ്തിട്ടും യുവതി കുടുങ്ങിയത് ഇങ്ങനെ..
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ അറുപത്തിരണ്ടുകാരി കൃഷ്ണമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചയുടെ ബുദ്ധികേന്ദ്രം നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപ(41) ആണെന്ന് പൊലീസ് പറയുന്നു. ദീപയെ കൂടാതെ ഇവരുടെ മക്കളായ അഖിൽ, അഖില, ദീപയുടെ…
പരീക്ഷാ ദിവസം ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തണം ; എസ്എസ്എൽസി പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം…
ഷോക്കേറ്റ്ക്ലാ പത്താം ക്ലാസുകാരന് ദാരുണാന്ത്യം
പാലക്കാട്: കുളിക്കുന്നതിടെ കുളിമുറിയിൽ വെച്ച് ഷോക്കേറ്റ് പതിനഞ്ച് വയസുകാരന് ദാരുണാന്ത്യം. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ ജാസിം റിയാസ് ആണ് മരിച്ചത്. മുഹമ്മദ് റിയാസുദ്ദിൻ ഷാഹിദ ദമ്പതികളുടെ ഏകമകനാണ് ജാസിം.കൊണ്ടൂർക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.ഇന്നലെ…
വളർത്തു നായയെ പുലി പിടിച്ചു; രാവിലെ എഴുന്നേറ്റപ്പോൾ വീട്ടുകാർ കണ്ടത് നായയുടെ തല മാത്രം
കാസർഗോഡ്: കാസർഗോഡ് ഇരിയണ്ണിയിൽ വളർത്തു നായയെ പുലി പിടിച്ചു. ബേപ്പ് തായത്തുമൂലയിലെ കെ.വി.നാരായണന്റെ നാല് വയസ്സ് പ്രായമുള്ള വളർത്തുനായയെയാണ് പുലി ഭക്ഷണമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ വീടിനു മുന്നിൽ കണ്ടത് നായയുടെ തല മാത്രമായിരുന്നു. വീടിന് മുന്നിൽ ചങ്ങലയിൽ കെട്ടിയിരുന്ന നായയുടെ തല…
പിടികൂടിയത് ഒന്നേകാൽ കിലോ എംഡിഎംഎ; ഒന്നാം പ്രതിയുടെ കാർ കണ്ടുകെട്ടി
കൽപ്പറ്റ: ഒന്നേകാൽ കിലോ എംഡിഎംഎ കടത്തി പിടിയിലായ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. കോഴിക്കോട് സ്വദേശികളായ പ്രതികളെ കഴിഞ്ഞ വർഷമാണ് എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44)…
മുസ്ലിംലീഗ് വയനാട് പുനരധിവാസ ഭവന നിർമ്മാണം ഏപ്രിൽ 9ന് ആരംഭിക്കും
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണത്തിന് ഏപ്രിൽ 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദ്ദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്.…