ബിജു ജോസഫ് കൊലക്കേസ്; 4 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; തെളിവെടുപ്പ് ഇന്ന് നടത്തും

ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിനെ കൊലപ്പെടുത്തിയ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇതിൽ മൂന്നു പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് നടത്തും. തൊടുപുഴ പൊലീസാണ് ബിജു ജോസഫ് കൊലപാതകത്തിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും…

ജർമ്മനിയിൽ വൻ അവസരം; പ്രതിമാസം രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം; ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിർബന്ധമില്ല; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: മലയാളികളായ നഴ്സുമാർക്ക് ജർമ്മനിയിൽ വൻ അവസരങ്ങൾ. 250 ഒഴിവുകളിലേയ്‌ക്കുള്ള റിക്രൂട്ട്മെന്റിന് നോർക്ക അപേക്ഷ ക്ഷണിച്ചു. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ട റിക്രൂട്ട്മെന്റാണ് ഇപ്പോൾ നടക്കുന്നത്. രണ്ടര ലക്ഷം രൂപയിലേറെയാണ് പ്രതിമാസ ശമ്പളം. അപേക്ഷ സമർപ്പിക്കേണ്ട അവസാന…

പതിവായി ലഹരി ഉപയോ​ഗം; ചോദ്യം ചെയ്ത അമ്മയെ റോഡിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു; അനൂപും സം​ഗീതയും കുടുങ്ങിയത് ഇങ്ങനെ..

തിരുവനന്തപുരം: അമ്പത്തേഴുകാരിയായ വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോ​ഗിച്ചത് ചോദ്യം ചെയ്തതാണ് വീട്ടമ്മക്ക് നേരേ ആക്രമണത്തിന് കാരണമായത്. തിരുവനന്തപുരം പാലോടാണ് സംഭവം.…

താമരശ്ശേരി റോഡിൽ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി; പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവി​ന്റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുന്നതിനിടെ ബസ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. കോഴിക്കോട് താമരശ്ശേരി ദേശീയപാത 766ൽ അമ്പായത്തോട് ഭാ​ഗത്താണ് അപകടം നടന്നത്. പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില…

ബാലുശ്ശേരിയിൽ മനോരോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു

കോഴിക്കോട്: ബാലുശ്ശേരി പാനായിയിൽ മനോരോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.…

ബാലുശ്ശേരി മകൻ അച്ഛനെ കുത്തിക്കൊന്നു

ബാലുശ്ശേരി;പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ (71) ആണ് കൊല്ലപ്പെട്ടത്. മൂത്തമകൻ സുധീഷാണ് അച്ഛനെ കുത്തി കൊലപ്പെടുത്തിയത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു

എംപിമാരുടെ ശമ്പളം 1,24,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിമാസ ശമ്പളത്തിൽ 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക.…

അവസാനത്തെ ദിവസം സ്കൂളുകൾക്ക് പോലീസ് സംരക്ഷണം; ഫർണിച്ചറും ഫാനും നശിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി; പടക്കം പൊട്ടിക്കാനും പാടില്ല

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമായ മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കുന്നതിന് ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചില സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ…

ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു; മരണകാരണം ഹൃദയാഘാതമാകാമെന്ന് നിഗമനം

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിൽ വെച്ചായിരുന്നു മരണം. കുലശേഖരമംഗലം ലക്ഷ്മിപുരം പരേതനായ ശ്രീധരൻപിള്ളയുടെയും ലളിതയുടെയും മകൻ അനിൽകുമാർ (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.കുറച്ച് നാളുകളായി…

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്ന കണ്ടതിനെ തുടർന്ന്…

error: Content is protected !!