ന്യൂഡൽഹി: എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിമാസ ശമ്പളത്തിൽ 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക. അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്.പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തി. എംപിമാരുടെ പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും ഉയർത്തി. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം