ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിനെ കൊലപ്പെടുത്തിയ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇതിൽ മൂന്നു പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് നടത്തും. തൊടുപുഴ പൊലീസാണ് ബിജു ജോസഫ് കൊലപാതകത്തിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേർന്ന് ബിജുവിനെ ക്രൂരമായി മർദ്ദിച്ചു. ബിജുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.