തിരുവനന്തപുരം: ടേക്ക് ഓഫിനു തൊട്ടുമുമ്പ് വിമാനത്തിൽ പക്ഷിയിടിച്ചു. ഇതെത്തുടർന്ന് തിരുവനന്തപുരം – ബെം​ഗളുരു വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടേക്ക് ഓഫിന് തൊട്ട് മുമ്പ് പക്ഷി ഇടിച്ചത്. തുട‍ർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം ഇന്ന് വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!