പാലക്കാട്: കുളിക്കുന്നതിടെ കുളിമുറിയിൽ വെച്ച് ഷോക്കേറ്റ് പതിനഞ്ച് വയസുകാരന് ദാരുണാന്ത്യം. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ ജാസിം റിയാസ് ആണ് മരിച്ചത്. മുഹമ്മദ് റിയാസുദ്ദിൻ ഷാഹിദ ദമ്പതികളുടെ ഏകമകനാണ് ജാസിം.കൊണ്ടൂർക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് ജാസിമിന് ഷോക്കേൽക്കുന്നത്. ഉടൻ തന്നെ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം ഇന്ന് മൃതദേഹം ഖബറടക്കും.