മങ്കിപോക്സിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു പിന്നാലെ പുതിയ പേര് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവിൽ രോഗത്തിന് പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എംപോക്‌സ് (MPOX) എന്നാണ് മങ്കിപോക്‌സിന് പുതിയ പേരായി…
കുറ്റവാളികളായ പോലീസുകാരെ പിരിച്ചുവിടും; ആദ്യ പട്ടികയിലുള്ളത് 85 പേർ; പരിശോധിക്കാൻ മൂന്നംഗ സമിതി
തിരുവനന്തപുരം: കുറ്റവാളികളായ പോലീസുകാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാനാണ് തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി.പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിക തയ്യാറാക്കി. ഇത്…
രഘുരാമനും ഉഷയും വീട്ടിൽ നിന്നിറങ്ങിയത് ക്ഷേത്രദർശനത്തിനായി; കത്തിൽ ഏഴു പേരുകൾ, കുട്ടികളെ സഹായിക്കണമെന്നും അഭ്യർത്ഥന
എറണാകുളം: പഴനിയിൽ തൂങ്ങി മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മലയാളികളായ ദമ്പതികളെ ഇന്നലെയാണ് തഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പളനിയിലെ ഹോട്ടൽ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ ഭാര്യ…
മരണ വാർത്ത
താമരശ്ശേരി പരേതനായ ഹുസൈൻ കുട്ടിയുടെ ഭാര്യ കുറുന്തോട്ടി കണ്ടി ആയിഷ 75 മരണപെട്ടു. മക്കൾ: സലീം താമരശ്ശേരി ജമീല,സുബൈദ, ഫൈസല മരുമക്കൾ: ഹംസ കൂടത്തായി, മുഹമ്മദ് മടവൂർ, നാസർ കുടുക്കിലുമ്മാരം മയ്യത്ത് നിസ്കാരം ബുധൻ രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ…
റാഷിദയ്ക്ക് ഒപ്പം അറുപത്തിയെട്ടുകാരൻ വീട്ടിലെത്തുമ്പോൾ സൗകര്യങ്ങൾ ഒരുക്കിവച്ച് മാറിനിന്ന് ഭർത്താവ്; തട്ടിയെടുത്തത് ഇരുപത്തിമൂന്നു ലക്ഷം; വ്ലോഗറുമാരുടെ ഹണിട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയും ഉന്നത സ്വാധീനവുമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ഇരുപത്തിമൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ലോഗറായ താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം…
കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ശല്യമാകുന്നു’; ആൺകുട്ടികളും പെൺകുട്ടികളും ഇനി അത്തരം ചേഷ്ട കാണിക്കരുതെന്ന് പോലീസ്നോട്ടീസ്
കൊച്ചി: കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങൾ ശല്യമാകുന്നെന്ന പരാതിയിൽ നടപടിയുമായി പോലീസ്. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പെന്ന് പോലീസ് പതിച്ച നോട്ടീസിൽ വ്യക്തമാക്കി.എച്ച്എംടിയിലും പരിസരങ്ങളിലും സംഭവം. ജോടികളായെത്തുന്ന കൗമാരക്കാരും…
കൊച്ചി കൂട്ടബലാത്സംഗക്കേസ്; ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ
കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതിയായായ ഡിംപളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി…
കള്ളൻ തോട് ആലും കണ്ടി അസ്സയിൻ മുസ്ലിയാർ മരണപ്പെട്ടു
കള്ളൻ തോട് ആലും കണ്ടി അസ്സയിൻ മുസ്ലിയാർ(71) മരണപ്പെട്ടു മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 30 ന് കള്ളൻ തോട് മടപ്പനക്കൽ ജുമാ മസ്ജിദിൽ നടക്കും പറമ്പിൽ ബസാർ ആപ്പറ്റചാലിൽ ഗഫൂർ എ സി യുടെ ഭാര്യാ പിതാവ് ആണ്
ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ : മെറ്റഫർ ഫറോക്കും മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജും ജേതാക്കൾ
കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മെറ്റഫർ ഫറോക്കും വനിതാ വിഭാഗത്തിൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജും ജേതാക്കളായി.…
ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; മനോധൈര്യം കൈവിടാതെ ബസ് ഒതുക്കിനിർത്തി രക്ഷിച്ചത് 48 ജീവനുകൾ
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവർ. എന്നാൽ പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞു വീണു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്. താമരശ്ശേരി കെ എസ് ആർ…