എറണാകുളം: പഴനിയിൽ തൂങ്ങി മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മലയാളികളായ ദമ്പതികളെ ഇന്നലെയാണ് തഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പളനിയിലെ ഹോട്ടൽ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ പളനിയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ക്ഷേത്ര ദര്‍ശനത്തിനായി പളനിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 7 ആളുകളുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ജാമ്യാമില്ലാ കേസില്‍ കുടുക്കി ചിലര്‍ തങ്ങളെ വേട്ടയാടുകയാണെന്നും ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും പറയുന്നു.നാട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും എല്ലാവരും ചേര്‍ന്ന് കുട്ടികളെ സഹായിക്കണമെന്നും കുറിപ്പില്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക മാറ്റുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!