തട്ടാരപ്പൊയിൽ കദീജ നിര്യാതയായി
പുതുപ്പാടി: കൊട്ടാരക്കോത്ത് താമസിക്കുന്ന പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ (85)നിര്യാതയായി. മക്കൾ: അബൂബക്കർ, ഫാത്തിമ മരുമക്കൾ: പരേതരായ സുലൈമാൻ, ഫൈസല ഖബറടക്കം ഇന്ന് രാത്രി 8.30 ന് കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
ഫുട്‌ബോൾ ആവേശത്തിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത്
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ കൂടുതൽ മുസ്ലീം മതനേതാക്കൾ രംഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്‌ലാമിക വിരുദ്ധമാണെന്ന് എ.പി. വിഭാഗവും വ്യക്തമാക്കുന്നു. താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നതിനെ എതിർക്കാൻ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. ഇസ്ലാമിക വിരുദ്ധമാണ്…
ബാലുശ്ശേരി വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു
ബാലുശ്ശേരി വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജിത് കുമാറിന്റെ നേതൃ ത്തിൽ നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി തീ അണച്ചു ആളപായമില്ല
മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടറടക്കം രണ്ട് പേര്‍ മരിച്ചു
ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു.മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി.ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ…
പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിൽ സംഘർഷം; പാലക്കാട് യുവാവിന് വെട്ടേറ്റു
പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു. വടക്കഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. സംഭവത്തിൽ രഞ്ജിത് എന്ന യുവാവിനെതിരെ വടക്കഞ്ചേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു.പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട…
ന്യുമോണിയ ബാധിച്ച് പൂനൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു
സൗദി അറേബ്യയിലെ ദമ്മാമില്‍ പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബാസിത്ത് (26) ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു.ബുറെെദ മസ്താഫ് സമൂസക്കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ബാസിത്ത് കഴിഞ്ഞ ദിവസം ദമ്മാമില്‍ വെച്ച് രോഗം പിടിപെടുകയായിരുന്നു.ദമ്മാം ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാസിത് വെെകിട്ടോ ടെയാണ്…
കൊല്ലത്ത് യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഷിഫാനയുടെ മരണം അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ
കൊല്ലം: കൊല്ലത്ത് യുവതി കിണറ്റിൽ മരിച്ച നിലയിൽ. ശാസ്താംകോട്ട പള്ളിശേരിക്കൽ തെറ്റിക്കുഴിതെക്കതിൽ അബ്ദുൽലത്തീഫിൻറെയും ഷീജയുടെയും മകൾ ഷിഫാന (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രാവിലെ ഏഴുമണി വരെ വീട്ടിലുണ്ടായിരുന്ന…
അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ പാനൂർ തങ്ങൾപീടികയിൽ വെച്ചാണ് അപകടം. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്.
പിസി പാലം താമസിക്കും പാറന്നൂര്‍ വെള്ളച്ചാലിൽ അബ്ദുല്‍ ലത്തീഫ് നിര്യാതനായി
പിസി പാലം താമസിക്കും പാറന്നൂര്‍ വെള്ളച്ചാലിൽ അബ്ദുല്‍ ലത്തീഫ് (46)നിര്യാതനായി. ഭാര്യ ഷറീന,മക്കള്‍ മുഹമ്മദ് ഷാമില്‍,ഷബ്ന,സന ഫാത്തിമ സഹോദരങ്ങള്‍ അഷ്റഫ്,സലീം,ഫെെസല്‍,സഫീനമയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് Pc പാലം മസ്ജിദിലും 8.30 പാറന്നൂർ മസ്ജിദിലും.
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. 59 വയസായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.2012 ൽ കേരളം സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറി ആയിരുന്നു. 2 കഥാസമാഹാരങ്ങളും 7 നോവലുകളും പ്രസിദ്ധീകരിച്ചു.