കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ കൂടുതൽ മുസ്ലീം മതനേതാക്കൾ രം​ഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്‌ലാമിക വിരുദ്ധമാണെന്ന് എ.പി. വിഭാഗവും വ്യക്തമാക്കുന്നു. താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നതിനെ എതിർക്കാൻ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. ഇസ്ലാമിക വിരുദ്ധമാണ് ഫുട്‌ബോൾ ലഹരിയെന്ന പ്രസ്താവനയുമായി സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്‌സിൻ ഐദീദും രം​ഗത്തെത്തി.ഫുട്‌ബോളിന്റേയും ക്രിക്കറ്റിന്റേയും പേരിൽ യുവാക്കൾ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോൾ അത് തിരുത്താൻ പോലും ആളുകൾക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്‌സിൻ ഐദീദിന്റെ പരാമർശം. അതിനെക്കുറിച്ച് പറഞ്ഞാൽ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകൾ മനസ്സിലാക്കുന്നത്. യുവാക്കൾ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കൺകണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നുവെന്നും മുഹ്‌സിൻ ഐദീദ് പറഞ്ഞു.‘ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങൾ ഇവരെ പുകഴ്ത്തി?. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാൽ അതിനുവേണ്ടി കോടികൾ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അർഥവുമില്ലാത്ത കാര്യങ്ങൾ, അതിന്റെ പിന്നിൽ ജനങ്ങളെ തളച്ചിടുന്ന ആളുകൾ, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയാണ്. വലിയ കട്ടൗട്ടുകൾ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്.’- അബ്ദുൽ മുഹ്‌സിൻ ഐദീദ് കുറ്റപ്പെടുത്തി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!