ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു.മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി.ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,000-ലധികം അപകടങ്ങളില്‍ 2600ല്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുളുവിലെ സൈഞ്ച് താഴ്വരയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കം 13 പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പോലീസ് ഇക്കാര്യം വിശദമാക്കിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!