കൊല്ലം: കൊല്ലത്ത് യുവതി കിണറ്റിൽ മരിച്ച നിലയിൽ. ശാസ്താംകോട്ട പള്ളിശേരിക്കൽ തെറ്റിക്കുഴിതെക്കതിൽ അബ്ദുൽലത്തീഫിൻറെയും ഷീജയുടെയും മകൾ ഷിഫാന (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രാവിലെ ഏഴുമണി വരെ വീട്ടിലുണ്ടായിരുന്ന ഷിഫാനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷിക്കുമ്പോളാണ് കിണറിൻറെ ഗ്രിൽ ഉയർത്തിയ നിലയിൽ കണ്ടത്. തുടർന്നുള്ള പരിശോധനയിൽ കിണറ്റിൽ ആളുണ്ടെന്ന് മനസിലായി. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.വടക്കൻ മൈനാഗപ്പള്ളി സ്വദേശിയുമായി ആണ് വിവാഹം നിശ്ചയിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സഹോദരി ഷബാന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!