അബുദാബി-കോഴിക്കോട് വിമാനത്തിന്റെ എൻജിന് തീപിടിച്ചു
അബുദാബി: അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതർ.
അത്താണി സ്നേഹവിരുന്നിലേക്ക് ജി- ടെക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്
നരിക്കുനി : ജി – ടെക് കമ്പ്യൂട്ടർ എജുക്കേഷൻ 22മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക അത്താണി സ്നേഹവിരുന്നിലേക്ക് നൽകി. നരിക്കുനി അത്താണി ഗ്രേസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജി ടെക് ഡയറക്ടർ നൗഷാദ് നരിക്കുനിയിൽ…
പാറന്നൂർ കച്ചേരി പറമ്പിൽ കെസി മുഹമ്മദ് മരണപെട്ടു
നരിക്കുനി പാറന്നൂർ കച്ചേരി പറമ്പിൽ കെസി മുഹമ്മദ് മരണപെട്ടു മയ്യത്ത്നി സ്കാരം ഇന്ന് രാവിലെ 11 .30 ന് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും
ജനലിലൂടെ പെട്രോൾ ഒഴിച്ച് ഭാര്യയെയും മക്കളെയും തീയിട്ട് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: ഭാര്യയെയും മക്കളെയും തീയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോടമ്പുഴ കള്ളിവളവ് മാണക്കഞ്ചേരിയിൽ ഷാഹുൽ ഹമീദ് എന്ന ഉവി (45) ആണ് പിടിയിലായത്. വാടക വീട്ടിനുള്ളിൽ ജനൽവഴി പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിക്കുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം.…
പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ജാമ്യം; പ്രതികളോട് ക്ഷമിച്ചെന്ന് കടയുടമ
കൊച്ചി: പെറ്റ് ഷോപ്പിൽനിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ജാമ്യം. കർണ്ണാടക സ്വദേശികളായ നിഖിൽ, ശ്രേയ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനൽകി. ഹെൽമറ്റിൽ ഒളിപ്പിച്ച്…
കത്തിയമരുന്നതിനിടെ പിന്നിലെ ഡോര്‍ തുറന്ന് നാല് ജീവന്‍ രക്ഷിച്ച് പ്രജിത്ത്; നിലവിളികൾ കേട്ട് നിസഹായരായി നിന്ന് ദൃക്‌സാക്ഷികൾ; പൂർണഗർഭിണിയടക്കം രണ്ടുപേർ നടുറോഡിൽ വെന്തു മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ;
കണ്ണൂർ: പൂർണഗർഭിണിയടക്കം രണ്ടുപേർ നടുറോഡിൽ വെന്തു മരിച്ചത് കണ്ട ഞെട്ടലിലാണ് ദൃക്‌സാക്ഷികൾ. കണ്ണൂരിൽ ആണ് ഹൃദയം നുറുക്കുന്ന സംഭവം ഉണ്ടായത്. ഓടുന്ന കാറിന് തീപിടിച്ച് കത്തിയമരുമ്പോള്‍ മുന്‍സീറ്റിലിരുന്ന ഇരുവരും രക്ഷിക്കണേയെന്ന് കൈ ഉയര്‍ത്തി നിലവിളിച്ചതായി സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു. എന്നാല്‍ കാറില്‍…
സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങിയത് 27 മാസത്തെ ജയിൽ വാസത്തിനു ശേഷം
ലക്നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽമോചിതനായി. നീതി പൂർണ്ണമായി ലഭിച്ചിട്ടില്ല. കൂടെയുള്ള നിരപരാധികൾ ഇപ്പോഴും ജയിലിലാണ്. പൊതുസമൂഹത്തോട് നന്ദിയെന്ന് ജയിൽ മോചിതനായതിന് പിന്നാലെ സിദ്ദിഖ് കാപ്പൻ പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍…
തേങ്ങ തലയില്‍ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന്…
പുന്നശ്ശേരി പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി
പുന്നശ്ശേരി പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി. മക്കൾ: ടി. അബൂബക്കർ മാസ്റ്റർ ,ടി. അസീസ് മാസ്റ്റർ, ടി. അബ്ദുൽ ഹമീദ്, ടി. അബ്ദുറഹിമാൻ, ടി. അബ്ദുൽ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്,…
വയനാട്ടിൽ കടുവ ചത്ത നിലയിൽ; കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ ജഡം
വയനാട്: വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.വനം…