മലപ്പുറം: തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി ആണ് മകൻ.അതേസമയം, കഴിഞ്ഞ ഡിസംബറില്‍ തേങ്ങ തലയില്‍ വീണ് 49 വയസുകാരനായ കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീര്‍ മരിച്ചിരുന്നു. സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് വഴിയരികിലെ തെങ്ങില്‍ നിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ആശുപത്രിയില്‍ വച്ചാണ് മരണം. അത്തോളിയന്‍സ് ഇന്‍ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനായിരുന്നു.പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് 2022 ജുലൈയില്‍ മറ്റൊരു യുവതിയും മരിച്ചിരുന്നു. ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മി(31)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!