ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

ഏറ്റുമാനൂർ സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാർ ആണ് മരിച്ചത്. 49 വയസായിരുന്നു.ഇന്നു പുലർച്ചെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് എത്താം; ഈ ആറ് രാജ്യങ്ങളിൽ നിന്ന് കൂടി ഓൺ അറൈവൽ വിസ സൗകര്യം

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.…

മഹത്തായ സംസ്കാരം മറ്റാർക്കെങ്കിലും വേണ്ടി മാറ്റിമറിക്കില്ലെന്ന് സൗ​​ദി അറേബ്യ

ലണ്ടൻ: 2034ലെ ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ മദ്യത്തിന് സ്ഥാനമുണ്ടാകില്ല. സൗദി അറേബ്യയാണ് 2034ലെ ലോകകപ്പിന് ആതിഥ്യമരുളുന്നത്. ലോകകപ്പ് മത്സരങ്ങളുടെ പേരിൽ രാജ്യത്ത് മദ്യം അനുവദിക്കില്ലെന്ന് യു.കെ.യിലെ സൗദി അറേബ്യൻ അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് വ്യക്തമാക്കി. സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ,…

യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കീഴടങ്ങി

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെത്തിയയാണ് പ്രതികൾ കീഴടങ്ങിയത്. പു​ൽ​പ​ള്ളി അ​രീ​ക്ക​ണ്ടി റി​യാ​സ് എന്നയാളെ പ്രതികൾ കഴിഞ്ഞ ദിവസമാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ മീ​നം​കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ…

ട്രെയിനിൽ പരിചയപ്പെട്ട യുവാവ് വീട്ടിലെത്തി അടിച്ചുമാറ്റിയത് ആറുപവൻ സ്വർണം

വളാഞ്ചേരി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവ് വൃ​ദ്ധദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ(75) വീട്ടിലെത്തിയാണ് യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചന്ദ്രനെയും ഭാര്യ ചന്ദ്രമതി(63)യെയും ​ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് ഇയാൾ സ്വർണാഭരണങ്ങളുമായി സ്ഥലംവിട്ടത്.…

പൊതുവേദിയിൽ പി സി ജോർജ്ജും പൂഞ്ഞാർ എംഎൽഎയുമായി വാക്കേറ്റം

പൂഞ്ഞാർ: പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലും പി.സി. ജോർജും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് പൂഞ്ഞാർ മുൻ എംഎൽഎയും ഇപ്പോഴത്തെ എംഎൽഎയും തമ്മിൽ വാക്കുതർക്കമുണ്ടായത്. മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ മന്ത്രിയെ…

ആശാവർക്കർമാർ നടത്തിവരുന്ന സമരം; ഒടുവിൽ ചർച്ചയ്ക്ക് തയാറായി സർക്കാർ

തിരുവനന്തപുരം: 5 ദിവസമായി ആശാവർക്കർമാർ നടത്തിവരുന്ന സമരത്തെത്തുടർന്ന് ചർച്ചയ്ക്ക് തയാറായി സർക്കാർ. കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 3 മാസത്തെ വേതന കുടിശ്ശിക അടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം നടത്തിവന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള ആശാവർക്കർമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. രാവിലെ…

സ്കൂട്ടറിൽ ലോറിയിടിച്ചു; കോഴിക്കോട് മുക്കത്ത് 63 കാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറുമായി ഇടറോഡിൽ നിന്ന് സംസ്ഥാനപാതയിലേക്ക് കയറവേ ലോറിയിടിച്ച് ​ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയ പറമ്പിൽ കഴിഞ്ഞ ദിവസം രവിലെ 6.30 ഓടെയാണ് അപകടം നടന്നത്. കാരശ്ശേരി നെല്ലിക്കാപറമ്പ് കൊളക്കാട്ടില്‍ 63 കാരനായ ഹംസ ആണ് മരിച്ചത്.…

പ്രണയദിന കരാറിൽ ഒപ്പ് വെപ്പിച്ച് ഭാര്യ; മിക്കവാറും ഭാര്യ ഒപ്പ് വച്ചിട്ടുണ്ടാകില്ലെന്ന് കരാർ നിയമങ്ങൾ കണ്ട സോഷ്യൽ മീഡിയ

പ്രണയ ദിനത്തിൽ പൂക്കളോ സമ്മാനങ്ങളോ കൊടുക്കുന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തിൽ സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഒരു കരാർ എഴുതിയുണ്ടാക്കി ഒപ്പു വച്ച് ദമ്പതികൾ. ഖർ കെ കലേഷ് എന്ന ജനപ്രിയ എക്സ് പേജിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. മുദ്ര പത്രത്തിൽ…

കിണറ്റിലേക്ക് കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: ആൾമറയില്ലാത്ത കിണറിലേക്ക് കാൽവഴുതി വീണ് യുവാവ് മരിച്ചു. ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള കിണറിലേക്കാണ് അബദ്ധത്തിൽ വീണത്. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെന്‍റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്. കമ്പളക്കാട് പറളിക്കുന്നിൽ വീട് നിർമ്മാണ ജോലി ചെയ്യുന്ന…

error: Content is protected !!