ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാർ ആണ് മരിച്ചത്. 49 വയസായിരുന്നു.ഇന്നു പുലർച്ചെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.