കോഴിക്കോട്: സ്കൂട്ടറുമായി ഇടറോഡിൽ നിന്ന് സംസ്ഥാനപാതയിലേക്ക് കയറവേ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയ പറമ്പിൽ കഴിഞ്ഞ ദിവസം രവിലെ 6.30 ഓടെയാണ് അപകടം നടന്നത്. കാരശ്ശേരി നെല്ലിക്കാപറമ്പ് കൊളക്കാട്ടില്‍ 63 കാരനായ ഹംസ ആണ് മരിച്ചത്. മുക്കം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷബി. മക്കള്‍: മെഹറുഷ മിലു, മെന്ന ഷെറിന്‍, അല്ലു ശഹബ, നിയാ നൗറിന്‍, യമിന്‍ മുഹമ്മദ്.