വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെത്തിയയാണ് പ്രതികൾ കീഴടങ്ങിയത്. പു​ൽ​പ​ള്ളി അ​രീ​ക്ക​ണ്ടി റി​യാ​സ് എന്നയാളെ പ്രതികൾ കഴിഞ്ഞ ദിവസമാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ മീ​നം​കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ ഒ​ന്നാം​പ്ര​തി പൊ​ന്ത​ത്തി​ൽ പി.​എ​സ്. ര​ഞ്ജി​ത്ത് (32), ര​ണ്ടാം​പ്ര​തി പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (34), മൂ​ന്നാം പ്ര​തി മ​ണി​ക്കു​ന്നി​ൽ അ​ഖി​ൽ (35) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.ഇവരോടൊപ്പമുള്ള മറ്റൊരു പ്രതിയായ മീ​ന​ങ്ങാ​ടി കു​ട്ടി​രാ​യം​പാ​ലം പൊ​ന്ത​ത്തി​ൽ റാ​ലി​സ​ൺ എ​ന്ന ലി​ജേ​ഷിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 4 പ്രതികളെയും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.കേസിനാസ്പദമായ സംഭവമുണ്ടായത് ഫെബ്രുവരി 12-നായിരുന്നു. ​പു​ൽ​പ​ള്ളി ബി​വ​റേ​ജ​സ് ഔ​ട്ലെ​റ്റ് പ​രി​സ​ര​ത്തു​വെ​ച്ചാ​യി​രു​ന്നു പ്രതികൾ റി​യാ​സി​ന് മാ​ര​ക​മാ​യി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. ഇവർ പിന്നീട് ഒളിവിൽ പോകുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയവർ അവശ നിലയിൽ വഴിയിൽ കിടന്ന റി​യാ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊലപാതകത്തിന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട മോ​ട്ടോ​ർ സൈ​ക്കി​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ന്നാം​പ്ര​തി​യു​ടെ വി​വാ​ഹി​ത​യാ​യ സ​ഹോ​ദ​രി​യു​മാ​യി റിയസിന് ബ​ന്ധ​മു​ണ്ടെ​ന്ന വി​രോ​ധ​മാ​ണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!