Month: June 2025

വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സിപിഐഎം

മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.ഇന്ന് രാവിലെയാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന്…

ഷെഹീനയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഷംഷാദിന്റെ മൊഴി ഇങ്ങനെ..

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സഹോദരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോത്തൻകോട് സ്വദേശിനിയായ ഷെഹീനയെയാണ് സഹോ​ദരൻ ഷംഷാദ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വീഡിയോ കോൾ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് താൻ സഹോ​ഗരിയെ മർദ്ദിച്ചത് എന്നാണ് ഇയാൾ പൊലീസിന്…

കുവൈറ്റിലെത്തിയ അമ്മ വീട്ടുതടങ്കലിൽ; വാഹനാപകടത്തിൽ മരിച്ച മക​ന്റെ സംസ്കാരം നടത്താനാകാതെ കുടുംബം

തൊടുപുഴ: തൊഴിൽ തട്ടിപ്പിനിരയാക്കി കുവൈറ്റിലെത്തിയ അമ്മ വീട്ടുതടങ്കലിൽ. അമ്മയ്ക്ക് തിരികെയെത്താൻ കഴിയാത്തതിനാൽ വാഹനാപകടത്തിൽ മരിച്ച മക​ന്റെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ 18 കാരനായ ഷാനറ്റ് ആണ് കഴിഞ്ഞ പതിനേഴിന് വാഹനാപകടത്തിൽ മരിച്ചത്. ഏജൻസി ചതിച്ചതോടെ കുവൈറ്റ് പൊലീസ്…

ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം കുറച്ച് റെയിൽവേ

ന്യൂഡൽഹി: ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ഇനി മുതൽ കുറയും. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുള്ള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 25% ടിക്കറ്റുകളേ വെയ്റ്റ് ലിസ്റ്റിൽ ഇനി മുതൽ അനുവദിക്കൂ. ഇതോടെ ബെർത്ത് ലഭിക്കുമോ എന്ന് ഉറപ്പില്ലാതെ ചാർട്ട് വരുന്നതുവരെ…

യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇന്ന് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ റഹീസ് തന്നെ അന്യായമായി സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ പേരിൽ പരാതിയും നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് റസീനയുടെ…

യുവതി ജീവനൊടുക്കിയ സംഭവം: റസീനയുടെ ആൺസു​ഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ: കണ്ണൂരിൽ ആൾക്കൂട്ടവിചാരണയെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നു പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയത്. ഇയാളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. സംഭവത്തിന്റെ യഥാർത്ഥ ചിത്രം റഹീസിൽ…

കേരളപോലീസ് ഇനി പുത്തൻ ബൊലേറോകളിൽ കുതിക്കും; 241 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപോലീസിന്റെ പഴയവാഹനങ്ങൾക്ക് ഇനി വിശ്രമിക്കാം. സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത്…

വാൽപ്പാറയിൽ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറ: വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽ നിന്നും 100 മീറ്റർ അകലെ തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ…

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിൽ ഇനി വായ്പലഭിക്കില്ല

തിരുവനന്തപുരം: ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി വായ്പലഭിക്കില്ല. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് വായ്പാത്തിരിച്ചടവിന് കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിക്കാൻ കാരണമായത്.തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾ ആരംഭിച്ചു. കെഎസ്ആർടിസിയാണ്…

error: Content is protected !!