തിരുവനന്തപുരം: കേരളപോലീസിന്റെ പഴയവാഹനങ്ങൾക്ക് ഇനി വിശ്രമിക്കാം. സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് പുതുതായി വാങ്ങിയ 241 വാഹനങ്ങൾ സേനയുടെ ഭാഗമായത് .ബൊലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡിവൈഎസ്പി, എ സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡി ജി പി നിധിൻ അഗർവാൾ, എ ഡി ജി പി (ഹെഡ് ക്വാർട്ടേഴ്‌സ് ) എസ് ശ്രീജിത്ത്, എ ഡി ജി പി (എൽ & ഒ) എച് വെങ്കടേഷ് , പൊലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!