വാൽപ്പാറ: വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽ നിന്നും 100 മീറ്റർ അകലെ തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് പുലി പിടിച്ചുകൊണ്ട് പോയത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാലികയെ പുലി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. തെയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി കുട്ടിയേയും കൊണ്ട് പോയി. സംഭവം കണ്ട കുട്ടിയുടെ അമ്മയും മറ്റ് തോട്ടം തൊഴിലാളികളും ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!