മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.ഇന്ന് രാവിലെയാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ ഐസിയുവിലാണ് വി എസ്.