മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ആണ് സംഭവം. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പോലീസ് ചുമത്തി. ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.