നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടൻ എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചത്. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ സ്വന്തമാക്കിയത്. ആകെ 76493 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർഥി സ്വരാജിന് 65061 വോട്ടുകൾ നേടി. പി.വി അൻവർ 19946 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് 8706 വോട്ടുകളും നേടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!