തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സഹോദരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോത്തൻകോട് സ്വദേശിനിയായ ഷെഹീനയെയാണ് സഹോ​ദരൻ ഷംഷാദ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വീഡിയോ കോൾ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് താൻ സഹോ​ഗരിയെ മർദ്ദിച്ചത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.മണ്ണന്തലയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഷെഹീനയെ സഹോദരൻ കൊലപ്പെടുത്തിയത്.ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം മണ്ണന്തലയിലെ ഹോം സ്റ്റേയിൽവെച്ച് ഷെഹീന കൊല്ലപ്പെട്ടത്. ഷെഹീനയുടെ പല്ലിൻറെ ചികിൽസയ്ക്കായാണ് യുവതിയും സഹോദരനും ഹോംസ്റ്റേയിൽ താമസിച്ചത്. ഇവവരുടെ പിതാവ് ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന മകളെ കണ്ടത്. എന്നാൽ, ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റാൻ ഷംഷാദ് അനുവദിച്ചില്ല.മദ്യലഹരിയിലായിരുന്നു ഷംഷാദ്. ഒടുവിൽ പൊലീസെത്തിയാണ് ഷംഷാദിനെ കീഴ്​പ്പെടുത്തിയതും ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റിയതും. അതേസമയം, ഷെഹീനയെ കൊലപ്പെടുത്തിയ ശേഷമാണ് ഷംഷാദ് തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിശാഖിൻറെ മൊഴി. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് തുടക്കത്തിൽ പൊലീസിന് നൽകിയത്.കൊല്ലപ്പെട്ട ഷെഫീനയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. ഫ്ലാറ്റിൽ വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഷെഹീനയ്ക്ക് ചികിൽസ നടക്കുന്നതിനാൽ ഈ മാസം 24–ാം തീയതി വരെ ഫ്ലാറ്റിൽ താമസമുണ്ടാകുമെന്ന് ഷംഷാദ് അറിയിച്ചിരുന്നുവെന്ന് ഫ്ലാറ്റുടമ പൊലീസിന് മൊഴി നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!