Month: January 2025

പാലങ്ങാട് ഇല്ലത്ത് കദീജ ഹജ്ജുമ്മ നിര്യാതയായി

നരിക്കുനി പാലങ്ങാട് ഇല്ലത്ത് താഴം ഇല്ലത്ത് പരേതനായ അമ്മദിൻ്റെ ഭാര്യ കദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ മെയ്തീൻ കുഞ്ഞി (ജശാഹത്ത് സ്കൂൾ ബസ് ഡ്രൈവർ) അബ്ദുറഹിമാൻ , അസീസ് , അബൂബക്കർ (ഖത്തർ) അഷ്റഫ് (സൗദി) ആമിന ടീച്ചർ (നരിക്കുനി…

കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിഥാരണത്തിൽ വൻപ്രതിസന്ധി. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെ കമ്പനികള്‍ വിതരണം നിര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ബുദ്ധിമുട്ടാകും.…

യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണ ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ച് വേദന. യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കൾ ബസാർ തൊട്ടിയിൽ മുഹമ്മദിൻ്റെ മകൻ 45 കാരനായ അബ്ദുൽ കാദറാണ് മരിച്ചത്. മഞ്ചേരി…

ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും; ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിൽ

കൊച്ചി: നടി ഹണി റോസിനെതിരായ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിലുണ്ട്.റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ്…

ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായിരുന്ന മാമിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ…

മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ അബൂബക്കർ മരണപ്പെട്ടു

മടവൂർ മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പരേതനായ അഹമ്മദ് എന്നവരുടെ മകൻ അബൂബക്കർ (67) മരണപ്പെട്ടു, ഭാര്യ:സുബൈദ മക്കൾ: ജംഷീന. ജംഷീദ.സിനാൻമരുമക്കൾ : നിസാർ പൈമ്പാലുശ്ശേരി, ഷമീർ മായനാട്, സിദ്ദീഖ് മുറിയനാൽ സഹോദരങ്ങൾ :ഇസ്മായിൽ,.ഹംസ,അസീസ്,ആലികുട്ടി,ബികുട്ടി, സൈനബ, ആസിയ, സുബൈദമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം…

വിട പറഞ്ഞത് പ്രണയത്തെ സ്വർ​ഗീയവത്ക്കരിക്കാൻ നമ്മുടെ ​ഹൃദയത്തിലിരുന്ന് പാടിയ ​ഗായകൻ

മലയാളത്തിലെ പ്രണയ ​ഗാനങ്ങളിൽ വ്യത്യസ്തത നിറക്കാൻ കഴിഞ്ഞ ​ഗായകനാണ് നിശബ്ദനായിരിക്കുന്നത്., അദ്ദേഹം ജീവൻ നൽകിയ പ്രണയ​ഗാനങ്ങൾ പാടാത്ത മലയാളികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. കാലാതീതമായി നിലകൊള്ളുന്ന പ്രണയ​ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയത് മലയാളികളുടെ ഹൃദയത്തിലിരുന്നായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി വിവിധ തലങ്ങളിലുള്ള പ്രണയ​ഗാനങ്ങൾ മലയാളികളെ…

പ്രാദേശിക വികസനം ഫലപ്രദമായി നടപ്പിലാക്കിയതിന് മികച്ച ഉദാഹരണമാണ് നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണസമിതി എം എ റസാഖ് മാസ്റ്റർ

നരിക്കുനി: പൊതുജന പങ്കാളിത്തതോടെ പ്രാദേശിക വികസനം ഫലപ്രദമായി നടപ്പിലാക്കിയതിന് മികച്ച ഉദാഹരണമാണ് നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു നരിക്കുനി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ…

ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…

എസ്.എം.എഫ് നവോത്ഥാന സംഗമം നാളെ കൊടുവള്ളിയിൽ

കൊടുവള്ളി: നൂറ്റാണ്ട് പൂർത്തീകരിക്കപ്പെടുന്ന സമസ്തയുടെ ആശയവും ലക്ഷ്യവും നേട്ടവും വിശദീകരിക്കുന്നതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത: നൂറിൻ്റെ നിറവിൽ എന്ന പ്രമേയത്തിൽ നടത്തുന്ന നവോത്ഥാന കാമ്പയിൻ്റെ ഭാഗമായി കൊടുവള്ളി മേഖലാ നവോത്ഥാന സംഗമം 10 ന് വെള്ളി വൈകു.7…

error: Content is protected !!