മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ച് വേദന. യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കൾ ബസാർ തൊട്ടിയിൽ മുഹമ്മദിൻ്റെ മകൻ 45 കാരനായ അബ്ദുൽ കാദറാണ് മരിച്ചത്. മഞ്ചേരി തിരൂർ പാതയിൽ ഓടുന്ന ടി.പി ബ്രദേഴ്സ് സ്വകാര്യബസിലെ ഡ്രൈവറായിരുന്നു കാദർ. വ്യാഴാഴ്ച വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.കണ്ടക്ടറോട് തല കറങ്ങുന്നുവെന്നു പറഞ്ഞതിന് പിന്നാലെ അബ്ദുൽ ഖാദർ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ ബസ് സുരക്ഷിതമായി നിർത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: ഷബീബ, അർഷദ്, ഷിയാസ്. മരുമകൻ; ഇഷാമുൽഹഖ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!