നരിക്കുനി: പൊതുജന പങ്കാളിത്തതോടെ പ്രാദേശിക വികസനം ഫലപ്രദമായി നടപ്പിലാക്കിയതിന് മികച്ച ഉദാഹരണമാണ് നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു നരിക്കുനി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ വികസന സന്ദേശ യാത്ര വട്ടപ്പാറ പൊയിലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജാഥാ ക്യാപ്റ്റൻ വി സി മുഹമ്മദ് മാസ്റ്റർക്കും വൈസ് ക്യാപ്റ്റൻ പി ഐ വാസുദേവൻ നമ്പൂതിരി ഡയറക്ടർ എ ജാഫർ കോഡിനേറ്റർ യു കെ ബഷീർ മാസ്റ്റർ എന്നിവർക്ക് പതാക കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ട് സി പി ലൈല ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, യു ഡി എഫ് നേതാക്കളായ പി കെ സുലൈമാൻ മാസ്റ്റർ അബ്ദുറഹിമാൻ എടക്കുനി, പി ശശീന്ദ്രൻ മാസ്റ്റർ, കെ സി അബ്ദുൽ ഖാദർ ,വി ഇൽയാസ്, പി കെ മനോജ് കുമാർ, എം സി ഇബ്രാഹിം, സി ജി കൊട്ടാരത്തിൽ, ടി ശ്രീധരൻ മാസ്റ്റർ, ഫസൽ പാലങ്ങാട്, ബഷീർ മണ്ടയാട്ട്, സുനിത, പി വി ജൗഹർ, ഹിദാഷ് തറോൽ, അഡ്വ അനസ്, കെ പി രാഹുൽ ആസിഫ് ,അബ്ബാസ് കുണ്ടുങ്ങര, എം ഹുസൈൻ, ജനാർദ്ദനൻ മാസ്റ്റർ, പി കെ അസീസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ. സി കെ സലീം, മൊയ്തി നെരോത്ത്, , ടി കെ സുനിൽ കുമാർ, കെ കെ സുബൈദ, മിനി പുല്ലങ്കണ്ടി, ജസീല, ഉമ്മുസൽമ , ഷറീന എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു ആദ്യ ദിവസത്തെ പര്യടനം കൊട്ടയോട്ട് താഴത്ത് സമാപിച്ചു നാളെ 3 മണിക്ക് ചെങ്ങൊട്ട് പൊയിലിൽ നിന്ന് ആരംഭിക്കുന്ന ജാഥ അഞ്ച് മണിക്ക് നരിക്കുനിയിൽ റാലിയോടു കൂടി സമാപിക്കും സമാപന പൊതുയോഗം ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തും