കൊടുവള്ളി: നൂറ്റാണ്ട് പൂർത്തീകരിക്കപ്പെടുന്ന സമസ്തയുടെ ആശയവും ലക്ഷ്യവും നേട്ടവും വിശദീകരിക്കുന്നതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത: നൂറിൻ്റെ നിറവിൽ എന്ന പ്രമേയത്തിൽ നടത്തുന്ന നവോത്ഥാന കാമ്പയിൻ്റെ ഭാഗമായി കൊടുവള്ളി മേഖലാ നവോത്ഥാന സംഗമം 10 ന് വെള്ളി വൈകു.7 മണിക്ക് കൊടുവള്ളി കെ.എം.ഒ ഓഡിറ്റേറിയത്തിൽ നടക്കും.സമസ്തയുടെ പൈതൃകം, പാരമ്പര്യം, പാരസ്പര്യം ,മഹല്ല് ശാക്തീകരണത്തിൻ്റെ കേരളീയ മോഡൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് ഉദ്ഘാടനം ചെയ്യും.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മത രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും.മേഖലയിലെ മഹല്ല് ഖാസി ഖതീബുമാർ , കമ്മറ്റി പ്രവർത്തക സമിതി അംഗങ്ങൾ, മറ്റു 10 വീതം പ്രതിനിധികൾ സംബന്ധിക്കും.മേഖലാ കമ്മറ്റി യോഗത്തിൽ പ്രസിഡൻറ് എം.പി. ആലി ഹാജി അവേലം അധ്യക്ഷത വഹിച്ചു.കാമ്പയിൻ സമിതി സംസ്ഥാന കോ-ഓഡിനേറ്റർ നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു. മേഖലാ ജന.സെക്രട്ടറി സി.എം.അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.എൻ.വി.ആലിക്കുട്ടി ഹാജി കൊടുവള്ളി,ആർ.കെ.മൊയ്തീൻ പുതുപ്പാടി, പി.കെ.മൊയ്തീൻ ഹാജി, കെ.കാദർ ആവിലോറ, കെ.സി.മുഹമ്മദ് മാസ്റ്റർ വാവാട്, വി.കെ.ജബ്ബാർ കട്ടിപ്പാറ, പി.സി.അബ്ദുസ്സലാം സംബന്ധിച്ചു.