Month: August 2024

എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ

തിരുവമ്പാടി: എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേർ അറസ്റ്റിൽ. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ്, കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തിരുവമ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനകളിൽ ആണ് ആനക്കാംപൊയിൽ റിസോർട്ടിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ…

മുൻ സിപിഎം നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചേര്‍ത്തല: സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബു തൂങ്ങിമരിച്ച നിലയിൽ. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനാണ് ഇദ്ദേഹം.സി.പി.എം…

മടവൂർ കളത്തിൽ മാമു ഹാജി മരണപ്പെട്ടു

മടവൂർ:കളത്തിൽ മാമു ഹാജി(82) മരണപ്പെട്ടു മക്കൾ : ഫാറൂഖ് മാസ്റ്റർ (മടവൂർ എ യു പി സ്കൂൾ ), റസാഖ് മാസ്റ്റർ ,ഷംസുദീൻ (റിയാദ് )മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 10.30 ന് അരങ്കിൽതാഴം മസ്ജിദിൽ നടക്കും

കുറഞ്ഞ വിലയ്ക്ക് ഇനി മരുന്നുകൾ വാങ്ങാം കാരുണ്യ ഫാർമസികളിലൂടെ

തിരുവനന്തപുരം: രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ വലിയ പണച്ചെലവാണ്. പലർക്കും അത് താങ്ങാൻ കഴിയുന്നതും ആയിരിക്കില്ല. ഇപ്പോഴിതാ വില കൂടിയ കാൻസർ മരുന്നുകൾ തിരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ…

സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ്, തല്ലുമാല സിനിമകളുടെ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. 39 വയസായിരുന്നു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനം ആണ് മരണ കാരണം. മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന…

കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു

ന്യൂഡൽഹി: കുനോ നാഷണൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. ‘പവൻ’ എന്ന ചീറ്റയാണ് ഇപ്പോൾ ചത്തിരിക്കുന്നതു. ​ഗമിനി എന്ന ചീറ്റയ്ക്ക് പിന്നാലെ ആണ് പവനും വിട പറഞ്ഞിരിക്കുന്നത്. ഗമിനിയ്ക്ക് അഞ്ച്മാസം ആയിരുന്നു പ്രായം. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേഷൻ…

കർണാടക മുഖ്യമന്ത്രിയെ നാളെ നേരിൽ കാണാൻ അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യം അറിയിക്കുന്നതിനായി കുടുംബം നാളെ കർണാടകയിലേക്ക് തിരിക്കും. അർജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നേരിൽ കാണും. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ ആവശ്യപ്പെടാനാണ് നാളെ…

തട്ടിയെടുത്തത് 280000 രൂപ, യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതിയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആലപ്പുഴ ചേർത്തല തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20) ചേർത്തല അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.…

കാർ ഇടിച്ച് തെറിപ്പിച്ചു; പാലക്കാട് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ന്യൂബസാർ സ്റ്റോപ്പിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ…

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ഇന്നു രാവിലെയാണ് സംഭവം. കൊയിലാണ്ടിയിൽനിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന ‘അരീക്കൽ’ ബസ്സാണ് രാവിലെ ഏഴ് മണിയോടെ നരക്കോട് കല്ലങ്കിത്താഴെ വെച്ച് അപകടത്തിൽ പെട്ടത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.…

error: Content is protected !!